നടൻ നീരജ് മാധവിനെ നായകനാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പ്ലൂട്ടോ’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘തിങ്കള് നോക്കാതെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് മുത്തു ആണ്.
അർക്കാഡോ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മരിലിന് ജിയോമി ആണ്. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ഈ സിനിമ ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിൽ അൽത്താഫ് സലിം ഒരു ഏലിയൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സിനിമയിലെ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഇതിനോടകം തന്നെ ഏറെ കൗതുകമുണർത്തിയിട്ടുണ്ട്. ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സെഞ്ച്വറി ഫിലിംസ് ആണ്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും, ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസുമാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിയാസ് മുഹമ്മദ് ആണ്. വിഷ്ണു ശർമ്മ ഛായാഗ്രഹണവും സനത് ശിവരാജ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു.
സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് അർക്കാഡോ ആണ്. രാഖിൽ ആർട്ട് ഡയറക്ടറും സ്റ്റെഫി സേവ്യർ കോസ്റ്റ്യൂം ഡിസൈനറുമാണ്.
ചിത്രത്തിലെ മേക്കപ്പ്, പ്രോസ്തെറ്റിക്സ് വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യർ ആണ്. വി.എഫ്.എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റ്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഫ്ലൈയിംഗ് പ്ലൂട്ടോ ആണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്സ്: കിഷോർ ആർ കൃഷ്ണൻ, അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്സ്: ശങ്കരൻ, സിദ്ധാർഥ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിന്റെ സ്റ്റണ്ട് കോഡിനേറ്റർമാർ എപിയൻസ്, റോബിൻ ടോം എന്നിവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

