തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധയാകർഷിച്ച ചലച്ചിത്രമാണ് ‘സിഗ്മ’. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും മുഖ്യ വേഷങ്ങളിലെത്തിയ ഈ ചിത്രം കഴിഞ്ഞ ഒക്ടോബർ 2ന് ആണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്.
ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ‘സുലോചന’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പ്രമുഖ സംഗീതസംവിധായകൻ തമൻ എസ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ആഗോളതലത്തിൽ ഇതുവരെ 9.50 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ ഈ ചിത്രം തിയറ്ററുകളിൽ എത്തിച്ചത് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ജി.കെ.എം തമിഴ് കുമരൻ നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് തമൻ എസ് തന്നെയാണ്.
തമിഴ്നാട്ടിലും തായ്ലൻഡിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗ് ജാപി, മഹാലക്ഷ്മി, ഷീല രാജ്കുമാർ, കമലേഷ്, കിരൺ കൊണ്ഡ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പ്രവീൺ കെ.എൽ ആണ്. ഛായാഗ്രഹണം: കൃഷ്ണൻ വസന്ത്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സഞ്ജീവ്, ഗാനരചന: വിവേക്, സൂപ്പർ സുബ്ബു, സ്റ്റണ്ട്: വെങ്കട്, സിൽവ, സ്റ്റിൽസ്: സൂര്യ, പബ്ലിസിറ്റി ഡിസൈനർ: അനന്ത് കഞ്ചെർള, പ്രൊഡക്ഷൻ കൺട്രോളർ: ജയ് ഗണേഷ് ബി, മേക്കപ്പ്: പി.എസ് കുപ്പുസാമി, ഡിഐ: പ്രസാദ്, കളറിസ്റ്റ്: രംഗ, വിഎഫ്എക്സ്: ആർ.
ഹരിഹരസുതൻ, അഡീഷണൽ സ്ക്രീൻപ്ലേ: കലീൽ രാജ, സഞ്ജീവ് എസ്, അജലി അശോക്, ചീഫ് റീ റെക്കോർഡിംഗ് മിക്സർ: എസ്. ശിവകുമാർ, സൗണ്ട് ഡിസൈൻ: കൃഷ്ണൻ സുബ്രഹ്മണ്യൻ, വരുൺ വെങ്കടരാമൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ്: എ എം സ്റ്റുഡിയോസ്, ചെന്നൈ, പി.ആർ.ഒ: സുരേഷ് ചന്ദ്ര, വംശി ശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുബ്രഹ്മണ്യൻ നാരായണൻ, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷൻസ്: ജി.കെ.എം തമിഴ് കുമരൻ, നിർമ്മാണം: സുബാസ്കരൻ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

