സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ മേഖലകളിലെ വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട
ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്തതായി അധികൃതർ അറിയിച്ചു. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ പുളിക്കമറ്റം, പാണംപടി, ഭഗീരഥ, ഭാമശേരി, 15–ൽ കടവ്, സ്വരമുക്ക്, കല്ലു പുരക്കൽ, സിഎൻഐ, കൊച്ചാന, പനയം കഴുപ്പ്, ഇളം പള്ളി, പാറപ്പാടം, അറുപുഴ, വെസ്റ്റ് ക്ലബ്, പാറപ്പാടം ടെമ്പിൾ, ഇല്ലിക്കൽ, ചിന്മയ സ്കൂൾ, എക്സൽഷ്യർ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയ ഇടങ്ങളിലെ ട്രാൻസ്ഫോമറുകളാണ് സുരക്ഷ മുൻനിർത്തി ഓഫ് ചെയ്തിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് കാലാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി കെഎസ്ഇബിയും ദുരന്തനിവാരണ വിഭാഗവും ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച (03/08/2026) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

