പുലി പിടിച്ചുകൊണ്ടുപോയ ആടുകൾക്ക് പകരമായി ശാന്തയ്ക്ക് രണ്ട് ആടുകളെ സമ്മാനിച്ച് ജ്യോതികുമാർ ചാമക്കാല എംഎൽഎ. പിറവന്തൂർ അലിമുക്ക് പൈമാനന്തൂർ വാലുതുണ്ടിൽ വീട്ടിൽ ശാന്തയ്ക്കാണ് ആടുകളെ കൈമാറിയത്.
മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത ശാന്ത, വർഷങ്ങളായി ആടുകളെ വളർത്തിയാണ് ജീവിച്ചുപോന്നിരുന്നത്. ഇവരുടെ വളർത്തുമൃഗങ്ങളായ രണ്ട് ആടുകളെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുലി ആക്രമിച്ച് കൊണ്ടുപോയത്.
80 വയസ്സുള്ള ശാന്ത, സമീപത്തെ വീടുകളിൽ ജോലികൾ ചെയ്തുമാണ് ഉപജീവനത്തിനുള്ള തുക കണ്ടെത്തിയിരുന്നത്. ഇന്നലെ രാവിലെ ശാന്തയുടെ വസതി നേരിട്ട് സന്ദർശിച്ചാണ് ജ്യോതികുമാർ ചാമക്കാല ആടുകളെ കൈമാറിയത്.
ഈ ചടങ്ങിൽ പിറവന്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ഗോപിനാഥ്, സുധീർ മലയിൽ, ബിജു വാഴയിൽ, കെ.തോമസ് തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

