കേരളത്തിൽ മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
ഈ സംഭവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
യുവാഭിനേത്രിയായ ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോയെടുക്കുന്ന ഒരു വീഡിയോയ്ക്ക് താഴെ നടി തെസ്നി ഖാൻ രേഖപ്പെടുത്തിയ കമന്റാണ് ഇപ്പോൾ സൈബർ ലോകത്തെ പ്രധാന ചർച്ചാ വിഷയം. ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാൻ അവകാശമുണ്ടെങ്കിലും, ഒരു മുഖ്യമന്ത്രിയെത്തുന്ന ഔദ്യോഗിക വേദിയിൽ മാന്യമായ വേഷം ധരിച്ചെത്തേണ്ടതുണ്ടെന്നാണ് തെസ്നി ഖാൻ അഭിപ്രായപ്പെട്ടത്.
തെസ്നി ഖാന്റെ വാക്കുകൾ ഇങ്ങനെ: “എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല.
ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും ഉണ്ട്.
പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു.” ഈ കമന്റിന്റെ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. തെസ്നി ഖാന്റെ നിലപാടിനെ പിന്തുണച്ച് ഒട്ടേറെ ആളുകൾ അഭിപ്രായങ്ങൾ പങ്കുവെച്ചു.
“ഇവർ പറഞ്ഞത് 100% ശരിയാണ്, പൊതുവേദികളിൽ മാന്യമായ വസ്ത്രം ധരിക്കണമെന്ന് നിയമം കൊണ്ടുവരണം, മാന്യമായി വസ്ത്രം ധരിക്കേണ്ടത് നല്ല വ്യക്തിത്വത്തിന്റെ ഭാഗമാണ്. വൈകൃത ഭാവം ഉള്ളവർക്ക് ഇതൊക്കെ ഉൾകൊള്ളാൻ പ്രയാസവുമാണ്, ഇതിൽ തെറ്റ് പറയാൻ പറ്റില്ല.
മുഖ്യമന്ത്രി എന്ന് അല്ല പബ്ലിക് ഇടാൻ പറ്റിയ വേഷം ആണോ, തെസ്നി പറഞ്ഞത് 100% കറക്റ്റ്” എന്നിങ്ങനെയുള്ള കമന്റുകളാണ് ഈ വിഭാഗം പങ്കുവെക്കുന്നത്. അതേസമയം, നടിയുടെ ഈ പരാമർശത്തെ എതിർത്ത് വിമർശനം ഉന്നയിക്കുന്നവരും കുറവല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

