തലസ്ഥാനത്തെ എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ചതായി പരാതി. ഞായറാഴ്ച രാത്രിയാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
തിരുവല്ലം സ്വദേശിനിയായ 20-കാരിയാണ് ആറുമാസം വളർച്ചയെത്തിയ ഭ്രൂണം ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ചശേഷം ഫ്ളഷ് ചെയ്തത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ യുവതി ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി വിവരമുണ്ട്.
തുടർന്ന് ആശുപത്രിയിൽ വെച്ച് കനത്ത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. ഇവിടെ വെച്ചാണ് ആറുമാസം വളർച്ചയെത്തിയ കുഞ്ഞിന് ജന്മം നൽകിയതും തുടർന്ന് ക്ലോസറ്റിൽ ഉപേക്ഷിച്ചതും.
ശുചിമുറിയിൽ നിന്നും തിരികെ എത്തിയ യുവതിയുടെ വസ്ത്രങ്ങളിൽ രക്തക്കറയും മറ്റ് അവശിഷ്ടങ്ങളും കണ്ട ജീവനക്കാർക്ക് സംശയം തോന്നി കാര്യം തിരക്കുകയായിരുന്നു.
ഇതിനെത്തുടർന്നാണ് ഞെട്ടിക്കുന്ന വിവരം യുവതി വെളിപ്പെടുത്തിയത്. ഉടൻ തന്നെ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു.
നിലവിൽ യുവതി പോലീസിന്റെ കർശന കസ്റ്റഡിയിലാണ്. സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തി ആറുമാസം വളർച്ചയെത്തിയ ഭ്രൂണം പുറത്തെടുത്തു.
യുവതി അവിവാഹിതയാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് വിശദമായ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

