സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലായി 65 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. നിലവിൽ 1465 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്.
മഴക്കെടുതിയിൽ ഇതുവരെ 17 വീടുകൾ പൂർണ്ണമായും 127 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ തന്നെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും നേരിട്ട് ഏകോപിപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സംസ്ഥാനതല ഏകോപനത്തിന്റെ പൂർണ്ണ ചുമതല റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാറിനാണ് നൽകിയിട്ടുള്ളത്.
പ്രതീക്ഷിച്ചതിനേക്കാൾ വലിയ തോതിലുള്ള മഴയാണ് ഇത്തവണ സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, മഴക്കെടുതിയിൽ ഇതുവരെ 6 ഔദ്യോഗിക മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ 6 പേരെക്കൂടി കാണാതായിട്ടുണ്ടെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

