യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഫെഡറേഷനുകളിൽ നിന്നും ഉയർന്ന കടുത്ത എതിർപ്പുകളെയും ബഹിഷ്കരണ ഭീഷണികളെയും തുടർന്ന് നിർണായക തീരുമാനവുമായി ഫിഫ രംഗത്ത്. ലോകകപ്പിന്റെ ഓഹരികൾ വിൽക്കാനുള്ള മുൻതീരുമാനമാണ് ഫുട്ബോൾ ഭരണസമിതി ഔദ്യോഗികമായി പിൻവലിച്ചത്.
ഇതിനൊപ്പം ലോകകപ്പിലെ ടീമുകളുടെ എണ്ണം 64 ആയി ഉയർത്താനുള്ള വിവാദ നീറ്റവും ഫിഫ താൽക്കാലികമായി ഉപേക്ഷിച്ചിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങളിലേക്ക് ഇനിയില്ലെന്നും കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കും തുടർനടപടികളെന്നും അധികൃതർ വ്യക്തമാക്കുന്നു.
സ്വകാര്യവൽക്കരണ നീക്കങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളുടെ വർദ്ധിച്ചുവരുന്ന ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് യൂറോപ്യൻ ഫുട്ബോൾ സംഘടനയായ Uefa ഉൾപ്പെടെയുള്ള പ്രമുഖ ഫെഡറേഷനുകൾ രംഗത്തെത്തിയത്. ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ഫിഫ ടൂർണമെന്റുകൾ നടത്തുന്നതിനായി പുതിയൊരു കമ്പനി രൂപീകരിക്കാനും, ഇതിലൂടെ 20 ശതമാനത്തോളം ഓഹരികൾ വിറ്റ് 4.2 ശതകോടി ഡോളർ സമാഹരിക്കാനുമായിരുന്നു ലോക ഫുട്ബോൾ ഭരണസമിതി ആദ്യം ലക്ഷ്യമിട്ടിരുന്നത്.
ഏകദേശം 20 ശതകോടി ഡോളർ വിപണിമൂല്യം കണക്കാക്കിയ ഈ പുതിയ ബിസിനസ്സ് യൂണിറ്റിനായി ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ എന്ന പേരിൽ ഒരു അർദ്ധ സ്വകാര്യ കമ്പനി ആരംഭിക്കാൻ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ പ്രത്യേക നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ പദ്ധതിക്കെതിരെ കായികലോകത്തുനിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.
തുടർന്ന് വെവ്വേറെ നടന്ന ചർച്ചകൾക്കും പ്രതിരോധങ്ങൾക്കും പിന്നാലെ, വെള്ളിയാഴ്ച രാത്രി വൈകി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ പദ്ധതിയിൽ നിന്നും പൂർണ്ണമായി പിന്മാറുന്നതായി സ്ഥിരീകരിച്ചു. “എല്ലാ അഭിപ്രായങ്ങളും ശ്രദ്ധാപൂർവ്വം കേട്ട
ശേഷം എത്രത്തോളം പിന്തുണയുണ്ടെങ്കിലും ഈ പദ്ധതി ഉണ്ടാക്കിയ അഭിപ്രായഭിന്നതകൾ തുടക്കത്തിൽ ലക്ഷ്യമിട്ട കാര്യങ്ങൾക്ക് അനുയോജ്യമല്ലെന്ന് വ്യക്തമായി,” എന്ന് ഫിഫ തലവൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

