പാലക്കാട് ജില്ലയിലെ പട്ടാമ്പി തിരുവേഗപ്പുറയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. എടപ്പലം അമ്പാടി കുന്നത്ത് അനിൽകുമാർ (52) ആണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വളാഞ്ചേരി ഭാഗത്തു നിന്നും അതിവേഗത്തിലെത്തിയ ലോറി അനിൽകുമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊപ്പം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

