തെന്നിന്ത്യൻ താരം കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘സര്‍ദാര്‍ 2’ ഔദ്യോഗിക ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
വന്‍ വിജയം നേടിയ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സര്‍ദാറിന്റെ’ രണ്ടാം ഭാഗമായാണ് ഈ സിനിമ എത്തുന്നത്. ആദ്യ ഭാഗം ഒരുക്കിയ പി എസ് മിത്രന് തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധാനം നിര്‍വ്വഹിക്കുന്നത്.
സെപ്റ്റംബര്‍ 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും. 1 മിനിറ്റും 53 സെക്കന്റുമുള്ള വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് ആയുമാണ് കാര്‍ത്തി ചിത്രത്തില്‍ എത്തുന്നത്. ആദ്യ ഭാഗത്തില്‍ നിന്ന് രജിഷ വിജയന് മാത്രമാണ് ഈ സീക്വലിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്.
എസ് ജെ സൂര്യ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ആഷിക രംഗനാഥ്, മാളവിക മോഹനന്, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ എ കെ സുന്ദര്‍, അന്‍പു താസന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സംവിധായകനൊപ്പം രത്ന കുമാര്‍, ആശമീര അയ്യപ്പന്, വിഗ്നേഷ് മുനിയാണ്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
പി എസ് മിത്രന്റെ കഥയെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറിന് പകരം സാം സി എസ് ആണ് ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.
ഛായാഗ്രഹണം ജോര്‍ജ് സി വില്യംസും എഡിറ്റിംഗ് വിജയ് വേലുക്കുട്ടിയും നിര്‍വ്വഹിക്കുന്നു. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ് ലക്ഷ്മണ് കുമാറും ഐവി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഇഷാന് സക്സേനയും ചേര്‍ന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

