ശബരിമലയിലെ നെയ്യിൽ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ സമഗ്രമായി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
ദേവസ്വം സെക്രട്ടറി രാജമാണിക്യം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അതീവ ഗൗരവകരമായ കണ്ടെത്തലുകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നതിനായി ആഭ്യന്തര വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകിയതായി അദ്ദേഹം അറിയിച്ചു.
നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരായ മുഴുവൻ വ്യക്തികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിലെ നെയ്യ് വിതരണത്തിൽ ഗുരുതരമായ വീഴ്ചയും കുറ്റകരമായ അനാസ്ഥയുമാണ് ഉണ്ടായിട്ടുള്ളത്.
2025-2026 കാലയളവിലേക്ക് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം ലിറ്റർ നെയ്യ് വാങ്ങുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലാണ് കരാർ നിലവിലുണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

