അമേരിക്കയിൽ നടന്ന വീസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒരു ഇന്ത്യൻ പൗരന് കോടതി ശിക്ഷ വിധിച്ചു.
മിതുൽ പട്ടേൽ (40) എന്നയാൾക്കാണ് യുഎസ് കോടതി ഒരു ദിവസത്തെ തടവും 1000 ഡോളർ പിഴയും വിധിച്ചിരിക്കുന്നത്. കൂടാതെ ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവായിട്ടുണ്ട്.
മാസച്യുസിറ്റ്സിലെ വൂസ്റ്ററിലായിരുന്നു ഇയാളുടെ താമസം. വീസ തട്ടിപ്പുകൾക്ക് പുറമേ, കുടിയേറ്റ അപേക്ഷകൾക്കായി വ്യാജ വിഡിയോകൾ ചിത്രീകരിച്ചിരുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ഈ തട്ടിപ്പ് പരമ്പരയുടെ മുഖ്യ സൂത്രധാരനായ രാംഭായ് പട്ടേൽ, സഹായി ബൽവീന്ദർ സിങ് എന്നിവരെ കഴിഞ്ഞ മേയ് മാസത്തിൽ തന്നെ കുറ്റക്കാരായി കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

