പ്രവാസികളുടെ കഠിനാധ്വാനവും അതിർവരമ്പുകൾ ഭേദിച്ച് അവർ നാട്ടിലേക്ക് അയയ്ക്കുന്ന പണവും ചേർത്തുനിർത്തലിന്റെ കരുത്താണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ വ്യക്തമാക്കി. ദശലക്ഷക്കണക്കിലുള്ള പ്രവാസികൾ കുടുംബങ്ങൾക്കും സമൂഹത്തിനും നൽകുന്ന പിന്തുണ അതിരwel വിലപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബായിയിൽ ഒരു മണി എക്സ്ചേഞ്ചിന്റെ ബ്രാൻഡ് അംബാസഡർ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവർഷത്തേക്കാണ് ഈ കരാർ നിലവിലുള്ളത്.
സഞ്ജുവിന്റെ വൈദഗ്ധ്യത്തോടും പ്രൊഫഷണലിസത്തോടും ആത്മസമർപ്പണത്തോടുമുള്ള ആദരവാണ് അദ്ദേഹത്തെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കാൻ കാരണമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ചടങ്ങിനിടയിൽ തന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ചുള്ള നിലപാടുകളും താരം തുറന്നുപറഞ്ഞു.
സമ്മർദത്തിന് അടിപ്പെടാതെ, ക്രിക്കറ്റ് ആസ്വദിച്ച് കളിക്കാനാണ് താൻ എപ്പോഴും ഇഷ്ടപ്പെടുന്നതെന്ന് സഞ്ജു സാംസൺ വ്യക്തമാക്കി. എതിർ ടീമിലെ താരങ്ങളോടാണ് മത്സരിക്കേണ്ടത്; അല്ലാതെ സ്വന്തം ടീമിലെ താരങ്ങളോടല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
‘‘ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ക്രിക്കറ്റ് കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. സഞ്ജു അങ്ങനെ കളിക്കരുത്, ഇങ്ങനെ കളിക്കരുത്.
എന്നൊന്നും ആരും പറയേണ്ടതില്ല. എനിക്കറിയാം എങ്ങനെ കളിക്കണം, എങ്ങനെ കളിക്കേണ്ട
എന്ന്’’ – സഞ്ജു സാംസൺ പറഞ്ഞു. മത്സരങ്ങളെക്കുറിച്ച് അനാവശ്യമായി ആശങ്കപ്പെടുന്നതിന് പകരം ക്രിക്കറ്റിനെ കൂടുതൽ ആസ്വദിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

