ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ആദ്യമായി രാജ്യത്ത് പന്ത് തട്ടാനെത്തുന്നു. കൊൽക്കത്തയിൽ വെച്ച് സൗഹൃദ മത്സരം കളിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കി.
ഒക്ടോബർ 3-നാണ് ചരിത്രപ്രധാനമായ ഈ മത്സരം കൊൽക്കത്തയിൽ നടക്കുന്നത്. രാജ്യത്തെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും വലിയ കായിക മുഹൂർത്തങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
2026-ലെ തങ്ങളുടെ അവസാന ഫിഫ വിൻഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള തയാറെടുപ്പിലാണ് ബ്രസീൽ ടീം. ഇതിൽ രണ്ട് മത്സരങ്ങൾ ഓസ്ട്രേലിയയിലും ശേഷിക്കുന്ന ഒരു മത്സരം ഇന്ത്യയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
സെപ്റ്റംബർ 25-ന് ടൗൺസ്വില്ലെയിലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

