പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ് ഗാലക്സി ഫോണുകളിലെ ജനപ്രിയ ഫീച്ചറായ ‘എഡ്ജ് പാനലുകളുടെ’ പ്രവർത്തനത്തെ തടസ്സപ്പെടുത്തി പുതിയ ബഗ് കണ്ടെത്തയിരിക്കുന്നു. കമ്പനിയുടെ ‘വൺ ഹാൻഡ് ഓപ്പറേഷൻ + ഗുഡ് ലോക്ക്’ മൊഡ്യൂളിലെ സാങ്കേതിക തകരാറാണ് ഈ പ്രശ്നത്തിന് കാരണമായിരിക്കുന്നത്.
ഇതോടെ നിരവധി ഗാലക്സി ഉപയോക്താക്കൾക്ക് എഡ്ജ് പാനലുകൾ കൃത്യമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. ഫോൺ സ്ക്രീനിന്റെ അരികിൽ നിന്ന് സ്വൈപ്പ് ചെയ്തുകൊണ്ട് ആപ്പുകൾ, വിഡ്ജറ്റുകൾ, മറ്റ് സേവനങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന സംവിധാനമാണ് എഡ്ജ് പാനലുകൾ.
ഒന്നിലധികം പാനലുകൾ സജ്ജീകരിക്കാൻ സാധിക്കുന്നത് ഉപയോക്താക്കൾക്ക് വലിയ സൗകര്യമായിരുന്നു. എന്നാൽ വൺ ഹാൻഡ് ഓപ്പറേഷൻ + മൊഡ്യൂളിലെ തകരാർ കാരണം എഡ്ജ് പാനലുകൾ യഥാസമയം പ്രവർത്തനക്ഷമമാകുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു.
എഡ്ജ് പാനലിൽ സ്വൈപ്പ് ചെയ്യുമ്പോൾ അത് വൺ ഹാൻഡ് + ജെസ്ചറിനേക്കാൾ മുൻഗണനയോടെ പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ ഇത് സംഭവിക്കുന്നില്ല.
ഈ പ്രശ്നം സംബന്ധിച്ച് ഒരു സാംസങ് കമ്മ്യൂണിറ്റി മോഡറേറ്റർ പ്രതികരിച്ചിട്ടുണ്ട്. വൺ ഹാൻഡ് ആപ്പ്, എഡ്ജ് ഹാൻഡിൽ ഏരിയ തെറ്റായി തിരിച്ചറിയുന്നതാണ് പ്രശ്നത്തിന് കാര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ തകരാർ പരിഹരിക്കുന്നതിനായി താൽക്കാലിക പരിഹാരമാർഗങ്ങളും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സ്ക്രീൻ റൊട്ടേഷൻ പിന്തുണയ്ക്കുന്ന ഒരു ആപ്പ് തുറന്ന് ഫോൺ ലാൻഡ്സ്കേപ്പിലേക്കും പിന്നീട് പോർട്രെയ്റ്റിലേക്കും തിരിച്ചു വെച്ച ശേഷം ഹോം സ്ക്രീനിലേക്ക് മടങ്ങുക എന്നതാണ് ഇതിലൊരു വഴി.
കൂടാതെ എഡ്ജ് പാനൽ ഓഫ് ചെയ്ത് വീണ്ടും ഓൺ ചെയ്യുകയോ, ജെസ്ചർ ട്രിഗർ ഏരിയയിൽ മാറ്റം വരുത്തുകയോ ചെയ്യാവുന്നതാണ്. എന്നാൽ ഈ മാർഗങ്ങളെല്ലാം താൽക്കാലിക പരിഹാരം മാത്രമാണെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.
വൺ യുഐ 8, വൺ യുഐ 9 ബീറ്റ പതിപ്പുകൾ ഉപയോഗിക്കുന്ന എല്ലാ ഗാലക്സി ഫോണുകളെയും ഈ ബഗ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൾട്ടിടാസ്കിംഗിനെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്ന ‘വൺ ഹാൻഡ് ഓപ്പറേഷൻ +’ അപ്ഡേറ്റിലൂടെ തകരാർ പൂർണ്ണമായി പരിഹരിക്കപ്പെടുമെന്ന് സാംസങ് കമ്മ്യൂണിറ്റി മോഡറേറ്റർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

