സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ, സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം ഇതുവരെ പങ്കാളികളായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഈ പദ്ധതിയുടെ കീഴിൽ ഒരു സർക്കാർ സ്കൂൾ പോലും ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി.
കോൺഗ്രസ് എം.പി. ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പി.എം. ശ്രീ സ്കൂളുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള സർക്കാർ വിദ്യാലയങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക മറുപടിയിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

