ചെന്നൈ നഗരത്തിലെ മെട്രോ റെയിൽ പ്രവർത്തനങ്ങളും പുരോഗമിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ബുധനാഴ്ച മെട്രോ ട്രെയിനിൽ യാത്ര നടത്തി.
നഗരത്തിലെ പുതിയ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് സാധാരണ യാത്രികരെ പോലെ ടിക്കറ്റ് എടുത്താണ് മുഖ്യമന്ത്രി യാത്ര ആരംഭിച്ചത്.
മെട്രോ ആസ്ഥാനത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നന്ദനം വരെയാണ് അദ്ദേഹം ട്രെയിനിൽ സഞ്ചരിച്ചത്. ഔദ്യോഗിക ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
യാത്രാവേളയിൽ സഹയാത്രികർക്കൊപ്പം ഇരുന്ന മുഖ്യമന്ത്രി അവരുമായി സംസാരിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് പോരൂർ – പൂനമല്ലി ഭാഗങ്ങളിലെ മെട്രോ റെയിൽ നിർമ്മാണ പ്രവൃത്തികളും അദ്ദേഹം നേരിട്ട് പരിശോധിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി അദ്ദേഹം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി കത്തിപ്പാറയിലെ മെട്രോ നിർമ്മാണ പ്രവർത്തനങ്ങളും അദ്ദേഹം പരിശോധിക്കും.
പൊതുഗതാഗതം കൂടുതൽ ജനകീയമാക്കുന്നതിനും പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമാണ് മെട്രോ യാത്രയിലൂടെയുള്ള ഈ നേരിട്ടുള്ള പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

