സംസ്ഥാന സെക്രട്ടറിയായിരിക്കെ പാർട്ടി നടപടിക്ക് വിധേയനാകുന്ന ആദ്യത്തെ ആളല്ല എം.വി. ഗോവിന്ദൻ.
മുൻകാലങ്ങളിൽ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പാർട്ടി നടപടികൾ നേരിട്ടിട്ടുണ്ട്.
ശാസന, പരസ്യശാസന, സസ്പെൻഷൻ, തരംതാഴ്ത്തൽ, പുറത്താക്കൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള അച്ചടക്ക നടപടികളാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. 1988-ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് വി.എസ്.
അച്യുതാനന്ദൻ ആദ്യമായി ശാസന നേരിടുന്നത്. പൂയംകുട്ടി ജലവൈദ്യുതി പദ്ധതി, സൈലന്റ് വാലി, കൂടാതെ NUCLEAR പദ്ധതികളെ എതിർത്ത ശാസ്ത്ര സാഹിത്യ പരിഷത്ത് നിലപാടിന് പിന്തുണ നൽകിയതിനായിരുന്നു അന്ന് ശാസന ലഭിച്ചത്.
എന്നാൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ ജലവൈദ്യുത പദ്ധതികൾ വേണമെന്നായിരുന്നു അന്നത്തെ നായനാർ സർക്കാരിന്റെ നിലപാട്. ആണവോർജ സാധ്യതകൾ പരിശോധിക്കാനും അന്ന് സർക്കാർ തയ്യാറായിരുന്നു.
എങ്കിലും പാർട്ടിക്കുള്ളിൽ വി.എസിനെതിരെയുള്ള ശാസന ഒതുങ്ങിനിൽക്കുകയായിരുന്നു, അത് പരസ്യശാസന ആയിരുന്നില്ല. തുടർന്ന് 2007-ൽ വി.എസ്.
അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള വിഭാഗീയത ശക്തമായ ഘട്ടത്തിലാണ് മറ്റൊരു പരസ്യശാസന ഉണ്ടാകുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പരസ്യ ഏറ്റുമുട്ടലാണ് അന്ന് അരങ്ങേറിയത്.
“മാധ്യമസിൻഡിക്കേറ്റ്” എന്ന് ആക്ഷേപിക്കുന്നവർ തന്നെ ഇതിനെ ആശ്രയിക്കുന്നുവെന്ന് വി.എസും, ഒരു പോളിറ്റ് ബ്യൂറോ അംഗത്തെ മറ്റൊരു അംഗം സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്ന് പിണറായിയും വ്യക്തമാക്കി. ഇത് അദ്ദേഹത്തിനും ബാധകമാണെന്നായിരുന്നു വി.എസിന്റെ മറുപടി.
വിവാദങ്ങൾക്ക് കാരണമായ മുഖ്യമന്ത്രിയുടെ പ്രസ്താവനകളും മറുപടികളും കൈവിട്ടുപോയ സാഹചര്യത്തിൽ, സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയെയും മുഖ്യമന്ത്രി വി.എസിനെയും പോളിറ്റ് ബ്യൂറോയിൽ നിന്ന് തരംതാഴ്ത്താൻ പാർട്ടി തീരുമാനിച്ചു. അച്ചടക്കത്തിന്റെ പരിധിക്കുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യശാസനയും നൽകി.
പിന്നീട് പിണറായി വിജയൻ പോളിറ്റ് ബ്യൂറോയിലേക്ക് തിരിച്ചെത്തിയെങ്കിലും വി.എസ് തിരിച്ചെത്തിയില്ലെന്നത് ചരിത്രമാണ്. എന്നിരുന്നാലും, തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മാത്രം ഒരു സംസ്ഥാന സെക്രട്ടറി ശാസന നേരിടുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്.
സെക്രട്ടറിയുടെ പ്രവർത്തനശൈലി മാറണമെന്നും തീരുമാനങ്ങൾ ശ്രദ്ധയോടെ കൈക്കൊള്ളണമെന്നും നിർദ്ദേശിച്ചുകൊണ്ടാണ് വിശാല സംസ്ഥാന സമിതി യോഗം പിരിഞ്ഞത്. കൂടാതെ, ഈ വർഷം മറ്റൊരു സംസ്ഥാന സെക്രട്ടറിയും സമാനമായ രീതിയിൽ ശാസന നേരിട്ടിട്ടുണ്ട്.
തെലങ്കാന സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന തിമ്മനേനി വീരഭദ്രയാണ് ആ നേതാവ്. സംസ്ഥാന സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനം നടത്തി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ശ്രമിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

