ആസൂത്രണ ബോര്‍ഡിലേക്കുള്ള പിഎസ്സി പരീക്ഷയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളില്‍ അന്വേഷണ സംഘം ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്തു. പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചകളും തട്ടിപ്പുകളും നടന്നതായി ആഭ്യന്തര വിജിലന്‍സ് വിഭാഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ഈ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പിഎസ്സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തുകൊണ്ട് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ക്രമക്കേടുകള്‍ ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
പരീക്ഷാ നടത്തിപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വലിയ തോതിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും, അതിനാല്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. തുടര്‍ നടപടികള്‍ക്കായി കേസ് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

