ന്യൂഡൽഹി: രാജ്യത്തെ ഏറെ പിടിച്ചുലച്ച കൽക്കരി അഴിമതി കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ പൂർണ്ണ ആശ്വാസം. കേസ് അവസാനിപ്പിച്ചുകൊണ്ട് അന്വേഷണ ഏജൻസിയായ സിബിഐ സമർപ്പിച്ച റിപ്പോർട്ട് രാജ്യത്തെ പരമോന്നത കോടതി അംഗീകരിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട
ക്രമക്കേട് കേസിൽ മൻമോഹൻ സിങ് ആറാം പ്രതിയായിരുന്നു. ഇദ്ദേഹത്തിനെതിരെയുള്ള കേസ് നടപടികൾ അവസാനിപ്പിക്കാൻ സിബിഐ എടുത്ത തീരുമാനം നേരത്തെ വിചാരണക്കോടതി ശരിവെച്ചിരുന്നു.
ഈ തീരുമാനത്തിനാണ് ഇപ്പോൾ സുപ്രീം കോടതിയുടെ അന്തിമ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

