എറണാകുളം കോതമംഗലത്ത് ഗൃഹനാഥയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.
പിണ്ടിമന വെറ്റിലപാറ രാജീവ് ഗാന്ധി ഉന്നതിയിൽ ചിറമേൽ വീട്ടിൽ ബിജു (52) ആണ് കോതമംഗലം പൊലീസ് പിടിയിലായത്. 23 ന് വൈകീട്ട് ആയിരുന്നു നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്.
ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനൊടുവിൽ കൊലപാതകം നടക്കുകയായിരുന്നു. വീടിന്റെ അടുക്കളയിൽ വെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഭാര്യയുടെ കഴുത്തിൽ മുറിവേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം തെളിയുകയായിരുന്നു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

