കെഎസ്ആർടിസി പെൻഷൻ പരിഷ്കരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കിയത് പ്രതിസന്ധികൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ 3100 കെഎസ്ആർടിസി ബസുകളാണ് ഉള്ളത്. ഒരു മാസം കഴിയുമ്പോൾ ഇതെല്ലാം റിപ്പയറിനായി കയറ്റേണ്ടതുണ്ട്.
ഓരോ ബസുകൾക്കും നിശ്ചിത സമയം റിപ്പയറുകൾ ആവശ്യമാണ്. 365 ദിവസവും ഒരു വണ്ടികളും ഓടില്ല, അങ്ങനെ ഓടിയാൽ കൂടുതൽ അപകടം ഉണ്ടാകും.
മെയിന്റിനൻസിന്റെ ഭാഗമായി ഒരു നിശ്ചിത നമ്പർ വണ്ടികൾ എപ്പോഴും റിപ്പയറിൽ ആയിരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ഇതിനുപുറമെ, കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ ഒരു കമ്പനിയ്ക്കാണ് കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല.
കൊറിയർ ബുക്ക് ചെയ്യുന്നത് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് ഈ നടപടി.
മാത്രമല്ല, തൊഴിലാളികൾക്ക് ഇതുമൂലം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. തുടക്കത്തിൽ കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ സർവീസ് നടത്തിയിരുന്നത്.
ആ സമയത്ത് നല്ല വരുമാനവും ലഭിച്ചിരുന്നു. പിന്നീട് കൂടുതൽ പ്രൊഫഷനൽ ആകാനാണ് ഈ ചുമതല സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്.
കൊറിയർ സർവീസ് നടത്തിപ്പിനായി വീണ്ടും ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രി സി പി ജോൺ കൂട്ടിച്ചേർത്തു. അതേസമയം, പ്രിയദർശിനി പദ്ധതിയിലൂടെ തകർന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ ദോശ ചുട്ട് പ്രതിഷേധം അരങ്ങേറി.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. പദ്ധതിയുടെ ആനുകൂല്യം അർഹരായവർക്ക് മാത്രം നൽകണമെന്നും, സ്വകാര്യ ബസ് മേഖലയെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

