പേടിഎം പേയ്മെന്റ്സ് ബാങ്ക് (Paytm Payments Bank) പൂർണ്ണമായി അടച്ചുപൂട്ടാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അറിയിച്ചു. നിക്ഷേപകരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നിർണായക നടപടി.
ബാങ്ക് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) മുൻ ചീഫ് ജനറൽ മാനേജറായ ഗിരികുമാർ നായരെ ഔദ്യോഗിക ലിക്വിഡേറ്ററായി നിയമിച്ചതായും ആർബിഐ വ്യക്തമാക്കി. തുടർനടപടികളുടെ ഭാഗമായി, ഈ വർഷം ഏപ്രിൽ 24ന് പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

