ചങ്ങനാശേരിയിൽ കശാപ്പിനായി ആന്ധ്രപ്രദേശിൽ നിന്നും കൊണ്ടുവന്ന കാളകളിൽ ഒരെണ്ണം കെട്ടുപൊട്ടിച്ച് ഓടി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.
കുരിശുംമൂട് മുന്തിരിക്കവലയിലെ ജീവൻ മീറ്റ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന അഞ്ചു കാളകളിൽ ഒന്നാണ് ഇടഞ്ഞു ചാടിയത്. ചങ്ങനാശേരി– തെങ്ങണ– മാടപ്പള്ളി– പെരുമ്പനച്ചി– എഴുത്തുപള്ളി– ഹൈവേ റോഡിലൂടെ പാഞ്ഞ കാളയുടെ പിന്നാലെ ഇറച്ചിക്കടക്കാരും പുറകെ ഓടുകയായിരുന്നു.
പല തവണ കാളയെ തടഞ്ഞുനിർത്താനും കുരുക്കിടാനും ശ്രമിച്ചെങ്കിലും അത് പിടിതരാതെ ഓട്ടം തുടർന്നു. പ്രഭാതത്തിൽ ഉറക്കമുണർന്ന് എത്തിയ പ്രദേശവാസികൾ കണ്ടത് വീടുകൾക്കു മുന്നിലൂടെ അതിവേഗം ഓടുന്ന കാളക്കൂറ്റനെയാണ്.
രാവിലെ ഏഴരയോടെ കണ്ണൻചിറ വെട്ടിക്കുന്നേൽ പള്ളിക്കു സമീപമുള്ള പുരയിടത്തിൽ കയറിയ കാളയ്ക്ക് കുരുക്കിട്ടത് പത്രവിതരണം നടത്തുകയായിരുന്ന നാട്ടുകാരനായ വിൻസ്മോൻ വർഗീസ് ആണ്. അന്നേരം കാള ആറര മണിക്കൂറോളം സമയം കൊണ്ട് 50 കിലോമീറ്ററിലധികം ദൂരമാണ് ഓടിയത്.
ഈ മൃഗത്തെ കുടുക്കിട്ടു പിടികൂടാൻ പരിചയസമ്പന്നരായ കശാപ്പുകാർ പലതവണ ശ്രമം നടത്തിയെങ്കിലും ഒടുവിൽ അതിൽ വിജയിച്ചത് പത്ര ഏജന്റും ഓട്ടോ ഡ്രൈവറുമായ വിൻസ്മോൻ ആണ്. കാളയെ പിടിച്ചെടുത്തതോടെ വിൻസ്മോന് നാട്ടുകാർക്കിടയിൽ ഒരു പ്രത്യേക ആവശ്യവുമുണ്ടായിരുന്നു, “കാളയെ തട്ടുമ്പോൾ 2 കിലോ തരണം!”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

