ചങ്ങനാശേരിയിൽ എക്സൈസ് വകുപ്പ്, സബ്റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസ്, സർഗക്ഷേത്ര കൾച്ചറൽ & ചാരിറ്റബിൾ സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രചാരണവും റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസും സർഗക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങ് ചങ്ങനാശേരി എംഎൽഎ വിനു ജോബ് കുഴിമണ്ണിൽ ഉദ്ഘാടനം ചെയ്തു.
ലഹരി ഉപയോഗവും അശ്രദ്ധമായ ഡ്രൈവിങ്ങും സമൂഹത്തിനും യുവജനങ്ങൾക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സുരക്ഷിതമായ ജീവിതശൈലിയും ഉത്തരവാദിത്വത്തോടെയുള്ള വാഹനമോടിക്കലും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം, ഹെൽമറ്റിന്റെയും സീറ്റ് ബെൽറ്റിന്റെയും നിർബന്ധിത ഉപയോഗം, അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, ലഹരിയുടെ സ്വാധീനത്തിൽ വാഹനമോടിക്കുന്നതിന്റെ അപകടസാധ്യത എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് എടുത്തു.
തുടർന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ രാജേഷ് ലഹരിവിരുദ്ധ ബോധവൽക്കരണവും റോഡ് സുരക്ഷയും സംബന്ധിച്ച ക്ലാസ് നയിച്ചു. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വീണ ദിലീപ്, ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസർ ശിവകുമാർ.എസ്.എൻ, സർഗക്ഷേത്ര ഡയറക്ടർ ഫാ.
അലക്സ് പ്രായിക്കളം സിഎംഐ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾ, യുവജനങ്ങൾ, പൊതുജനങ്ങൾ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

