അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ സ്മരണാർത്ഥം അരുവിത്തുറ സെന്റ് ജോർജ് കോളജിൽ പ്രത്യേക ആദരവ് സംഘടിപ്പിച്ചു. കോളജിലെ ഇംഗ്ലീഷ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി അരങ്ങേറിയത്.
‘ജാനകി ജാനേ’ സ്മരണാഞ്ജലി എന്ന് പേരിട്ടിരുന്ന ചടങ്ങിന് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ, ഇംഗ്ലീഷ് അസോസിയേഷൻ കോഡിനേറ്റർ ഡോ. സിനി ജേക്കബ്, അസോസിയേഷൻ ഭാരവാഹികളായ ദീക്ഷിത്, ചിൻമയി തുടങ്ങിയവർ സംസാരിച്ചു.
എസ് ജാനകിയുടെ അനശ്വര ഗാനങ്ങൾക്കൊപ്പം നൃത്തച്ചുവടുകളും ഉൾപ്പെടുത്തിയാണ് ഒരു മണിക്കൂർ നീണ്ടുനിന്ന പരിപാടി അവതരിപ്പിച്ചത്. കോളജിൽ നടന്ന ഈ സ്മരണാഞ്ജലിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

