രാജ്യത്തെ കളിപ്പാട്ട വ്യവസായ മേഖല കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും ആഗോള വിപണിയില്‍ മുന്നിരയിലെത്തിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ കര്ദ്ധതിക്ക് രൂപം നല്കി.
2032-ഓടെ ആഗോള കളിപ്പാട്ട വിപണിയുടെ അഞ്ച് ശതമാനം വിഹിതം കരസ്ഥമാക്കുകയാണ് ഈ സുപ്രധാന നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആഭ്യന്തര ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കുക, തദ്ദേശീയ മൂല്യവര്‍ധനവ് മെച്ചപ്പെടുത്തുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ഈ പുതിയ സംരംഭം കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ആണ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കര്‍മസേനയെയും രൂപീകരിക്കും.
വ്യവസായ മേഖലയുടെ വളര്‍ച്ച മുന്നില്‍ക്കണ്ട് കളിപ്പാട്ട നിര്‍മ്മാതാക്കള്‍ക്കും കയറ്റുമതിക്കാര്‍ക്കുമായി ‘ടോയ് സെക്ടര്‍ പ്ലേബുക്ക്’ എന്ന പേരില്‍ സമഗ്രമായ ഒരു മാര്‍ഗരേഖയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
മികച്ച നിര്‍മ്മാണ രീതികള്‍, കയറ്റുമതി സാധ്യതകള്‍, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങള്‍, നിയമപരമായ വ്യവസ്ഥകള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഈ പ്ലേബുക്കിലുണ്ട്. ഇത് ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ മികച്ച മുന്നേറ്റം നടത്താന്‍ വ്യാപാരികളെ സഹായിക്കും.
വ്യവസായ രംഗത്തെ പ്രമുഖരുമായി ചര്‍ച്ചകള്‍ നടത്തി കയറ്റുമതിയും തദ്ദേശീയ ഉല്‍പ്പാദനവും ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്കെയില്‍ പദ്ധതിക്ക് കീഴിലാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിച്ചും തദ്ദേശീയ ഉല്‍പ്പാദനം പ്രോത്സാഹിപ്പിച്ചും ഗുണനിലവാരം ഉയര്‍ത്തിയും സമീപകാലത്ത് ഇന്ത്യന്‍ കളിപ്പാട്ട
വ്യവസായം വലിയ വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. ഈ പുതിയ പദ്ധതികളുടെ വരവോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യയെ കളിപ്പാട്ട
നിര്‍മ്മാണ രംഗത്തെ പ്രധാന ആഗോള കേന്ദ്രമാക്കി മാറ്റാനും സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പുതിയ കര്‍മസേനയുടെയും വ്യവസായ സൗഹൃദ പ്ലേബുക്കിന്റെയും സഹായത്തോടെ ഇന്ത്യന്‍ കളിപ്പാട്ട
നിര്‍മ്മാതാക്കള്‍ക്ക് ലോകവിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

