പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിൽ സിനിമാ ടിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ തിയറ്റർ ജീവനക്കാരന് ക്രൂരമർദ്ദനം. സംഭവത്തിൽ മൂന്നു പേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
മണ്ണാർക്കാട് ഓക്കാസ് തിയറ്ററിലെ ജീവനക്കാരനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മണലടി തോട്ടുങ്ങൽ മുഹമ്മദാലി (54), മണലടി വേങ്ങാട്ടിരി അബ്ദുൽ സലീം (47), മണലടി കുന്നത്ത് അബ്ദുൽ ഖാദർ (42) എന്നിവരാണ് അറസ്റ്റിലായത്.
‘ജനനായകൻ’ സിനിമയുടെ ടിക്കറ്റിനായെത്തിയ സംഘത്തിനാണ് ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടി വന്നത്. ടിക്കറ്റുകൾ പൂർണ്ണമായി വിറ്റുപോയതിന് ശേഷം തിയറ്ററിലെത്തിയ പ്രതികളോട് ജീവനക്കാരൻ വിവരം വ്യക്തമാക്കിയിരുന്നു.
ഇതിൽ പ്രകോപിതരായ സംഘം ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരന്റെ എല്ലുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

