എറണാകുളം വടുതല ഡോൺ ബോസ്കോ സ്കൂളിൽ സംഘടിപ്പിച്ച ഐസിഎസ്ഇ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സെന്റ് ജോസഫ്സ് സ്കൂളിലെ താരങ്ങൾ. ബി സോണിനെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയ ടീം മികച്ച നേട്ടമാണ് സ്വന്തമാക്കിയത്.
സംസ്ഥാന മത്സരങ്ങളിൽ മറ്റ് മൂന്ന് സോണുകളെയും പരാജയപ്പെടുത്തിയാണ് അണ്ടർ-17 ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ്സ് ചാമ്പ്യൻമാരായത്. അണ്ടർ-14 ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ട് വിജയങ്ങളും ഒരു തോൽവിയും നേടി രണ്ടാം സ്ഥാനവും ഇവർ കരസ്ഥമാക്കി.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വെച്ച് നടക്കുന്ന നാഷനൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് കേരള ടീമിൽ ഇടംനേടാൻ സ്കൂളിലെ എട്ട് വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
താരങ്ങളുടെ വിവരങ്ങൾ താഴെ പറയുന്നതാണ്: അണ്ടർ-14 ആൺകുട്ടികളുടെ വിഭാഗത്തിൽ നിന്ന് ബ്രിജേഷ്, ജോഷ്വാ, അഗ്നിവേശ്, റയാൻ എന്നിവരും, അണ്ടർ-17 വിഭാഗത്തിൽ ആദിനാഥ്, എബൽ, അഭിരാം എന്നിവരും, അണ്ടർ-19 വിഭാഗത്തിൽ പ്രണവ് എന്നിവരാണ് ഗോരഖ്പൂരിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

