നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒഴുകുകയാണ് ചിത്ര എന്ന സംഗീത നദി. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.
ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍. ആഴവും പരപ്പും ആര്‍ദ്രതയുമുള്ള ആലാപനമാണ് കെ.എസ്.
ചിത്രയുടെ സവിശേഷത. സ്വരമധുരമായ ഒരു സംഗീത നദിയാണ് കെ.എസ്.
ചിത്ര. പ്രണയവും വിരഹവും വിഷാദവുമെല്ലാം ആ ആലാപനത്തില്‍ പെയ്തിറങ്ങുന്നു.
പാട്ടിന്റെ ആ കൈവഴികള്‍ മലയാളി മനസുകളെ ആര്ദ്രമാക്കാന് തുടങ്ങിയിട്ട് നാലു ദശാബ്ദങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഭാവതീവ്രമായ ആലാപനമാണ് ചിത്രയുടെ സവിശേഷത.
കഥാപാത്രങ്ങളുടെ ആത്മഭാവങ്ങളറിഞ്ഞ്, ഗാനങ്ങളെ അത്രമേല്‍ മനോഹരമായി ആസ്വാദകരിലേക്ക് എത്തിക്കാൻ ചിത്രയ്ക്ക് സാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

