ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സൗദി പ്രോ ലീഗ് വമ്പന്മാരായ അൽ നസർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ലോകപ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ക്ലബ്ബിന്റെ മൊത്തം കടബാധ്യത 800 മില്യൺ റിയാലിലധികം അതായത് ഇരുപതിനായിരം കോടി രൂപയോടടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്ഥിതിഗതികൾ ഗുരുതരമായതോടെ ക്ലബ്ബ് ഇപ്പോൾ സൗദി പ്രോ ലീഗിന്റെ കർശന നിരീക്ഷണത്തിലാണ്. കഴിഞ്ഞ സീസണിലുണ്ടായ പിഴവുകളോ തെറ്റായ സാമ്പത്തിക തീരുമാനങ്ങളോ ആണ് ടീമിന് ഈ ദുരവസ്ഥ സമ്മാനിച്ചത്.
പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ക്ലബ്ബിന്റെ ഉടമസ്ഥരായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അഥവാ പി.ഐ.എഫ് അടിയന്തര ഇടപെടലുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ക്ലബ്ബ് മാനേജ്മെന്റിന്റെ സാമ്പത്തിക അധികാരങ്ങൾക്ക് മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് മൂന്ന് സുപ്രധാന നടപടികളാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി, സ്പോൺസർഷിപ്പിലൂടെ സ്വന്തമായി പണം കണ്ടെത്താതെ ഇനി പുതിയ കളിക്കാരെയോ പരിശീലകരെയോ ടീമിലെടുക്കാൻ മാനേജ്മെന്റിന് അനുമതി ഉണ്ടാകില്ല. ഫിഫയുടെ നിയമങ്ങൾ കർശനമായി പാലിക്കുമെന്നും എല്ലാ ക്ലബ്ബുകൾക്കും തുല്യ പരിഗണന മാത്രമേ നൽകൂ എന്നും പി.ഐ.എഫ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, ക്ലബ്ബിന്റെ വരവ് കൂട്ടാനും അനാവശ്യ ചെലവുകൾ പൂർണ്ണമായും വെട്ടിക്കുറയ്ക്കാനുമായി സ്വതന്ത്ര ഏജൻസികളുടെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക സ്ഥിരത വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ഭാഗിക ഓഹരികൾ വിറ്റഴിക്കാനും പി.ഐ.എഫ് ആലോചിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട രണ്ട് പ്രധാനപ്പെട്ട
ഓഫറുകൾ നിലവിൽ അധികൃതരുടെ സജീവ പരിഗണനയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

