യുവതലമുറയിൽ നിന്നുള്ള മികച്ച പ്രതികരണങ്ങൾക്ക് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഇൻസ്റ്റഗ്രാം വീഡിയോ പുറത്തുവിട്ടു. മുൻദിവസം പങ്കുവെച്ച വീഡിയോ രാജ്യത്തെ യുവാക്കൾ വൻതോതിൽ ഏറ്റെടുത്തതായി അദ്ദേഹം വ്യക്തമാക്കി.
വിലയേറിയ നിർദ്ദേശങ്ങൾക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി, കഴിഞ്ഞ രാത്രി 11.30 വരെ 308 മില്യണിലധികം ആളുകളാണ് ഈ ദൃശ്യങ്ങൾ കണ്ടതെന്ന് വ്യക്തമാക്കി. നന്ദി പ്രകടിപ്പിച്ച് കൊണ്ടുള്ള പുതിയ വീഡിയോ ആദ്യ 30 മിനിറ്റിനുള്ളിൽ തന്നെ പത്ത് ലക്ഷത്തോളം പേർ വീക്ഷിച്ചു.
കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നരേന്ദ്ര മോദിയുടെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷത്തോളം പുതിയ ഫോളോവേഴ്സ് കൂടി എത്തിച്ചേർന്നു. ഇതോടെ ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ പിന്തുടരുന്നവരുടെ ആകെ എണ്ണം 102 മില്യണായി ഉയർന്നു.
ഈ നേട്ടം അദ്ദേഹം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പ്രത്യേകമായി പരാമർശിക്കുകയുണ്ടായി. “നന്ദി, സുഹൃത്തുക്കളേ.
കഴിഞ്ഞ രാത്രി നിങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. നിങ്ങൾ ആ വീഡിയോയോട് പ്രതികരിച്ച രീതിക്കും പോസിറ്റീവായ നിര്ദ്ദേശങ്ങള് അയച്ചുതന്നതിക്കും എല്ലാവർക്കും നന്ദി.
എന്നോടുള്ള നിങ്ങളുടെ സ്നേഹം നിലനിൽക്കും. നമ്മുടെ ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും.
നന്ദി, സുഹൃത്തുക്കളേ”- എന്നാണ് പ്രധാനമന്ത്രി ഇന്നത്തെ വീഡിയോയിൽ പറഞ്ഞത്. യുവജനങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരുന്നതിന് എക്സ് പ്ലാറ്റ്ഫോമിനേക്കാൾ ഇൻസ്റ്റഗ്രാം കൂടുതൽ ഫലപ്രദമാണെന്ന് പ്രധാനമന്ത്രി യോഗത്തിൽ വിലയിരുത്തി.
കേവലം വികസന വിവരങ്ങൾ പങ്കുവെക്കുന്നതിന് അപ്പുറം റീലുകളും തത്സമയ സംവാദങ്ങളും ഉപയോഗപ്പെടുത്തി പുതിയ തലമുറയുമായി ബന്ധപ്പെടാൻ മന്ത്രിമാരോടും എംപിമാരോടും അദ്ദേഹം നിർദ്ദേശിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം വീണ്ടും ഇൻസ്റ്റഗ്രാം വഴി വീഡിയോ സന്ദേശം പങ്കുവെച്ചത്.
വ്യാഴാഴ്ച രാത്രി 11:52-ഓടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കർശന നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നൽകുമെന്നും, അടുത്ത ആഴ്ച തന്നെ ഇത് പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വീഡിയോയിൽ പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. “സുഹൃത്തുക്കളെ, ചോദ്യപ്പേപ്പർ ചോർച്ച ഒരു സാധാരണ വിഷയമല്ലെന്ന് എനിക്കറിയാം.
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. ചോദ്യപ്പേപ്പർ ചോർച്ചാ സംഭവങ്ങൾക്ക് പിന്നാലെ സർക്കാർ അതിവേഗം നടപടിയെടുത്തു.
അതുകൊണ്ടുതന്നെ, കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചു. കുറ്റവാളികളെ പിടികൂടി, അവരിപ്പോൾ ജയിലിലാണ്”- പ്രധാനമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

