സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കോട്ടയം വൈക്കം തലയാഴം ലക്ഷംവീട് ഉന്നതിയിൽ ഒണിശേരിയിൽ അഖിൽ (ലങ്കോ – 32) ആണ് പിടിയിലായത്.
തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ കൺവിക്ഷൻ വാറന്റ് പ്രകാരം, വരാപ്പുഴ കോതാടിൽ വെച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ കൊച്ചി സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വരാപ്പുഴ പൊലീസ് ഇയാളെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ ആകെ 42 കേസുകൾ നിലവിലുണ്ട്.
കൂടാതെ ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടികളും സ്വീകരിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഹൈവേ കവർച്ച ഉൾപ്പെടെയുള്ള നിരവധി പുതിയ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ, എസ്ഐ എം.എ.ബിജു, എഎസ്ഐ ജനീഷ്, സീനിയർ സിപിഒ ജിതിൻ, സിപിഒ ജോബി ജോസ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടകൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

