കർക്കടക മാസത്തിലും അത്യുഷ്ണം അനുഭവപ്പെടുന്നതിനും രാത്രികളിൽ കൃത്യമായ ഉറക്കം ലഭിക്കാത്തതിനും പിന്നിൽ ആഗോളതാപനമെന്ന് കണ്ടെത്തൽ. കാലാവസ്ഥാ ഗവേഷകരുടെ സംഘടനയായ ക്ലൈമറ്റ് ട്രെൻഡ്സ് നടത്തിയ പഠനത്തിലാണ് കേരളത്തിന്റെയും ഉറക്കം കെടുത്തുന്ന ഗൗരവകരമായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
1970 ലെ അന്തരീക്ഷ സ്ഥിതിയെ അപേക്ഷിച്ച് സംസ്ഥാനത്ത് ഉഷ്ണവേള ഇരട്ടിയായതായാണ് പഠനത്തിലെ പ്രധാന നിഗമനം. അന്തരീക്ഷ താപനത്തോടൊപ്പം ചൂട് വർധിക്കുന്നത് മൂലം കേരളത്തിൽ ഓരോ വ്യക്തിക്കും ഒരു വർഷം ശരാശരി 88 മണിക്കൂർ നേരത്തെ ഉറക്കമാണ് നഷ്ടപ്പെടുന്നത്.
ലോകവ്യാപകമായി 1338 നഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് ഉറക്കക്കുറവ് ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറുന്ന പ്രവണത കണ്ടെത്തിയത്. ഇതിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 107 നഗരങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്.
രാജ്യത്ത് ഏറ്റവുമധികം ഉറക്കം നഷ്ടപ്പെട്ട നഗരം ചെന്നൈ ആണ് (93 മണിക്കൂർ).
ഇതിന് തൊട്ടുപിന്നിലായി കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളും ഇടംനേടിയിട്ടുണ്ട്.
കോഴിക്കോട്, കൊച്ചി, കണയന്നൂർ എന്നിവിടങ്ങളിൽ 89 മണിക്കൂർ വീതവും തിരുവനന്തപുരത്ത് 86 മണിക്കൂറുമാണ് ഉറക്കം നഷ്ടപ്പെടുന്നത്. രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലെ ഉറക്കനഷ്ടത്തിന്റെ കണക്കുകൾ ഇങ്ങനെയാണ്: മുംബൈ (84), കൊൽക്കത്ത (80), അഹമ്മദാബാദ് (78), ഹൈദരാബാദ് (75), ബെംഗളൂരു (67), ഡൽഹി (66), പുണെ (65).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

