സമൂഹമാധ്യമ താരവും മുൻ ബിഗ്ബോസ് മത്സരാർത്ഥിയുമായ രേണു സുധിയെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് രേണുവിനെതിരെ അപകീർത്തികരമായ പ്രചാരണങ്ങൾ ഉണ്ടായത്.
കേരളം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രേണു സുധി തന്റെ വ്ലോഗിലൂടെ പങ്കുവെച്ച കാൻസർ ചികിത്സയുടെ മെഡിക്കൽ ബില്ലുകൾ വ്യാജമാണെന്ന് ആരോപിച്ചുകൊണ്ട് നിരവധി യൂട്യൂബർമാർ രംഗത്തുവരികയും വിമർശന വീഡിയോകൾ ചെയ്യുകയും ചെയ്തിരുന്നു.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ രേണു സുധി തന്നെയാണ് തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ഇതൊരു കടുത്ത മുന്നറിയിപ്പായിരിക്കുമെന്ന് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം, തന്റെ അച്ഛൻ നേരത്തെ മരണപ്പെട്ടതു3ം താൻ ഗുരുതരമായ കാൻസർ രോഗ ബാധിതയാണെന്നതുമൊക്കെ ചൂണ്ടിക്കാണിച്ചു ചിലർ തന്നെയും കുഞ്ഞിനെയും അപമാനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് രേണു വ്യക്തമാക്കി. താൻ ഉടനെ മരണപ്പെടുമെന്ന് വരുത്തിത്തീർത്ത് കുഞ്ഞിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ചില കോണുകളിൽ നിന്ന് നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.
എന്നാൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞിന്റെ എല്ലാ അവകാശങ്ങളും തന്റെ മാതാപിതാക്കൾക്കും ചേച്ചിക്കുമാണെന്നും രേണു അടുത്തിടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഓരോ കീമോതെറാപ്പിക്കും രണ്ട് ലക്ഷം രൂപയോളം വിലയുള്ള മരുന്നുകൾ വാങ്ങേണ്ടതുണ്ടെന്നും, ആ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാണ് താൻ യൂട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും രേണു വ്യക്തമാക്കുന്നു.
ഈ ദുഷ്കരമായ സാഹചര്യത്തിൽ എല്ലാവരുടെയും പിന്തുണ തനിക്ക് വേണമെന്നും, അടുത്ത കീമോയ്ക്ക് ശേഷം തന്റെ ശാരീരികാവസ്ഥ എന്താകുമെന്ന് ഉറപ്പില്ലെങ്കിലും താൻ ശക്തമായി തിരിച്ചുവരുമെന്നും രേണു കണ്ണീരോടെ പങ്കുവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

