പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളായ സിമ്രാൻ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളെക്കുറിച്ചും കൃത്രിമ ചികിത്സകളെക്കുറിച്ചും തുറന്നുപറഞ്ഞ അഭിപ്രായങ്ങൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
ബോളിവുഡിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം, പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ വിവിധ ഭാഷാ ചിത്രങ്ങളിൽ സജീവമായി തിളങ്ങിയ വ്യക്തിയാണ്. അടുത്തിടെ നൽകിയ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
മുഖത്തിന്റെ സ്വാഭാവിക രൂപം മാറ്റിയെടുക്കുന്ന ട്രീറ്റ്മെന്റുകളോടും കുത്തിവെപ്പുകളോടും തനിക്ക് കടുത്ത ഭയമാണെന്ന് സിമ്രാൻ വ്യക്തമാക്കി. “ഫില്ലേഴ്സ്, ബോട്ടോക്സ് അങ്ങനെ കുറേ കാര്യങ്ങളുണ്ട്.
ഇതെല്ലാം മുഖത്തിന്റെ ഷേപ്പ് തന്നെ മാറ്റിക്കളയും. സൗന്ദര്യത്തിനായി ഇഞ്ചെക്ഷനെടുക്കുന്ന, മെഡിക്കൽ ട്രീറ്റ്മെന്റുകളെടുക്കുന്നവരെയൊക്കെ ഞാൻ കണ്ടിട്ടുണ്ട്.
ഇതെല്ലാം എനിക്ക് പേടിയാണ്. ഇതൊന്നും നമ്മുടെ ഭാവിയ്ക്ക് നല്ലതല്ല.
അതായത് നമ്മുടെ ആരോഗ്യത്തിന്. ഭാവിയിലെ നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല ഇത്തരം കാര്യങ്ങളൊന്നും.
പറ്റുമെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുക. മെഡിറ്റേഷൻ, യോഗ, ജിം, ഡാൻസ് ഇതിൽ ഏതെങ്കിലുമൊക്കെ ചെയ്യൂ” എന്നാണ് താരം പറഞ്ഞത്.
ശരീരം സ്വാഭാവികമായ രീതിയിൽ അധ്വാനിച്ച് വിയർക്കേണ്ടതാണെന്നും കൃത്രിമ മാർഗ്ഗങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്നും നടി ഓർമ്മിപ്പിച്ചു. ഇത്തരം ചികിത്സകൾക്ക് വലിയ തോതിൽ പണം ചെലവഴിക്കുന്നതിലെ അനൗചിത്യവും അവർ ചൂണ്ടിക്കാണിച്ചു.
“നമ്മൾ സ്വാഭാവികമായി തന്നെ വിയർക്കണം. എന്റെ മുഖത്തിന്റെ ഷേപ്പ് മാറുന്നത് എനിക്ക് ആലോചിക്കാനേ പറ്റില്ല.
ട്രീറ്റ്മെന്റുകളൊക്കെയാണെങ്കിൽ ഭയങ്കര ചെലവേറിയതുമാണ്. എനിക്കറിയില്ല, ഭയങ്കര പൈസയാണ് അതിനൊക്കെ.
25,000 രൂപ ഒരു വർഷം ജിമ്മിൽ കൊടുക്കാൻ ഇവർക്കു പറ്റില്ല. എനിക്ക് തോന്നുന്നു 25,000 രൂപയ്ക്ക് മുകളിൽ വരും ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾക്കൊക്കെ.
പക്ഷേ അങ്ങനെ ചെയ്യുന്നവരുണ്ട്. എളുപ്പ വഴികൾ ഒന്നും വർക്ക് ആകില്ല” എന്നും സിമ്രാൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

