ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഹോട്ടലിൽ നൽകിയ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന തർക്കത്തെ തുടർന്ന് ജീവനക്കാർക്ക് നേരെ ക്രൂരമായ കയ്യേറ്റം. സംഭവത്തിൽ പാലക്കാട് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.
അരുൺ സോമൻ, അലി അക്ബർ, മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 12 മണിക്ക് ആണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
ടൂർ പാക്കേജറും വിനോദസഞ്ചാരികളും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് ഹോട്ടലിലെ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹോട്ടൽ ജീവനക്കാരൻ നിഷാദിനെ എറണാകുളം രാജഗിരി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സംഭവത്തിൽ നിഷാദിന് പുറമെ മറ്റ് രണ്ട് ഹോട്ടൽ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

