പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്ത്. വിഷയത്തിൽ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ പൂർണ്ണ സന്നദ്ധത അറിയിച്ചിട്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയ നാടകങ്ങൾ കളിക്കുകയാണെന്നും വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റിന്റെ പ്രവർത്തനങ്ങൾ മനഃപൂർവം തടസ്സപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന തരത്തിലായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനമെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു.
വിദ്യാർത്ഥികളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനേക്കാൾ മാധ്യമങ്ങളിൽ വാർത്താ തലക്കെട്ടുകളിൽ ഇടംപിടിക്കാൻ മാത്രമാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

