സംവിധായകൻ വൈശാഖിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഖലീഫയുടെ വിശേഷങ്ങൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയാകുന്നു. ഈ വർഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 20-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ചിത്രത്തിലെ ‘അസലായവളേ..’ എന്ന് തുടങ്ങുന്ന പ്രണയഗാനം പുറത്തുവിട്ടു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ഗാനം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.
ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ കുറിച്ചത് മുത്തുവാണ്. പ്രശസ്ത ഗായകൻ സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഹിറ്റ് ഗാനങ്ങളുടെ വലിയൊരു നിര തന്നെ സമ്മാനിച്ച ജേക്സ് ബിജോയ്-സിദ് ശ്രീറാം കൂട്ടുകെട്ടിന്റെ മനോഹരമായ മറ്റൊരു സൃഷ്ടിയാണിതെന്ന് സംഗീത പ്രേമികൾ വിലയിരുത്തുന്നു. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.
‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. മലയാളത്തിന്റെ ഇതിഹാസ താരം മോഹൻലാൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട് എന്നത് വലിയൊരു പ്രത്യേകതയാണ്.
നായികയായി എത്തുന്നത് മാളവിക ശർമ്മയാണ്; താരത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ജിനു എബ്രഹാമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് നിർമ്മിക്കുന്നത്.
സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഛായാഗ്രഹണം ജോമോൻ ടി ജോൺ നിർവഹിക്കുന്നു.
ചമൻ ചാക്കോയാണ് ചിത്രസംയോജനം. മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനറായും, ചേതൻ ഡിസൂസ, യാനിക് ബെൻ, ഫോണിക്സ് പ്രഭു എന്നിവർ ആക്ഷൻ ഡയറക്ടർമാരായും പ്രവർത്തിക്കുന്നു.
സുരേഷ് ദിവാകർ സഹസംവിധായകനാണ്. വിശ്വനാഥ് അരവിന്ദ് കലാസംവിധാനവും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
അമൽ ചന്ദ്രൻ മേക്കപ്പും, സിങ്ക് സിനിമ സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

