കോഴിക്കോട് മാവൂർ റോഡിൽ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിന് സമീപം നടന്ന വാഹനാപകടത്തിൽ പതിനെട്ടുകാരൻ മരിച്ചു. ചാത്തമംഗലം പാഴൂരിന് സമീപമുള്ള ചിറ്റാരിപ്പിലാക്കൽ ചോലക്കൽ അൻഷിഫ് (18) ആണ് മരിച്ചത്.
രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൻഷിഫിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഉച്ചയോടെ ജീവൻ നഷ്ടപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ യുവാവ് ധരിച്ചിരുന്ന ഹെൽമറ്റ് തെറിച്ചുപോയതായി ദൃക്സാക്ഷികൾ വ്യക്തമാക്കി.
അൻഷിഫ് മറികടക്കാൻ ശ്രമിച്ച ബസിന്റെ പിൻവശത്തെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിലവിൽ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

