മസിനഗുഡിയിൽ നിന്ന് മായാറിലേക്കും സിങ്കാരയിലേക്കുമുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് 20 മുതൽ നിരോധനം ഏർപ്പെടുത്താൻ ഉത്തരവ്. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രദേശത്തെ വനമേഖലയിൽ കടുവ, പുലി, കരടി, ആന, മാൻ, മയിൽ തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യം കൂടുതലായുള്ളതിനാൽ, റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് മൃഗങ്ങളുടെ സ്വൈരവിഹാരത്തെ തടസ്സപ്പെടുത്തുന്നു എന്ന പരാതിയെത്തുടർന്നാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടൊപ്പം, ബൊക്കാപുരം റോഡിലുള്ള വിഭൂതിമലയിലേക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് 20 മുതൽ പ്രവേശനാനുമതി ഉണ്ടായിരിക്കില്ല.
അതേസമയം, വനംവകുപ്പിന്റെ ഔദ്യോഗിക അംഗീകാരമുള്ള ജീപ്പ് സവാരികൾക്കും, പ്രദേശവാസികളുടെ വാഹനങ്ങൾക്കും ഈ നിരോധനം ബാധകമല്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. കൂടാതെ, മുതുമല കടുവസങ്കേതത്തിലെ ആനവളർത്തു കേന്ദ്രമായ തെപ്പക്കാട്ടിലേക്കുള്ള യാത്രയ്ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

