ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മാതാവിനൊപ്പം താമസിക്കാനെത്തിയ ഇരുപത്തിയഞ്ചുകാരി ഹൈദരാബാദിൽ മരിച്ച നിലയിൽ കണ്ടെത്തി. സോഫ്റ്റ്വെയർ എൻജിനീയറായ തേജസ്വിനിയുടെ മരണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന തേജസ്വിനി, ആറുമാസം മുൻപാണ് ജോലി രാജിവെച്ച് ഹൈദരാബാദിൽ എത്തിയത്. പിതാവ് ഈശ്വർ റാവുവിൽ നിന്ന് വേർപിരിഞ്ഞ് ഹൈദരാബാദിൽ തനിച്ച് താമസിക്കുന്ന അമ്മ അരുണയ്ക്കൊപ്പം താമസിക്കാനാണ് യുവതി എത്തിയത്.
ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ദേവപള്ളിയിൽ നിന്നാണ് ഈ കുടുംബം ഹൈദരാബാദിലേക്ക് എത്തിയത്. താമസസ്ഥലവുമായി ബന്ധപ്പെട്ട് തേജസ്വിനിയും അമ്മയും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നതായി അരുണ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന കാലയളവിൽ കടുത്ത തൊഴിൽ സമ്മർദ്ദം തേജസ്വിനി അനുഭവിച്ചിരുന്നുവെന്നും, മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ജോലി ഉപേക്ഷിച്ചതെന്നും മാതാവ് വ്യക്തമാക്കി. കുടുംബപരമായ സാഹചര്യങ്ങളും തേജസ്വിനിയുടെ മാനസിക സമ്മർദ്ദത്തിന് കാരണമായിരുന്നതായാണ് വിവരം.
ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ശങ്കർ നഗറിലെ വീട്ടിൽ നിന്ന് വസ്ത്രധാരണമില്ലാതെ തേജസ്വിനി പുറത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഒരു അമ്പലത്തിന് സമീപം അല്പസമയം നിന്ന ശേഷം അവിടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന വസ്ത്രം എടുത്ത് യുവതി തടാകത്തിലേക്ക് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മകൾ വീട്ടിൽ നിന്ന് പുറത്തുപോകാതിരിക്കാൻ അരുണയെ മുറിയിൽ പൂട്ടിയിട്ടിരുന്നു. പിന്നീട് ഉറക്കമുണർന്ന അമ്മ അയൽവാസികളുടെ സഹായത്തോടെയാണ് വാതിൽ തുറന്നത്.
പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല.
പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

