തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഉയർന്നുവന്ന പരാതികൾ ശക്തമാകുന്നു. പാർട്ടിയിലെ ഒരു സംസ്ഥാന നേതാവ് വർഷങ്ങളായി മുടങ്ങിക്കിടന്ന 30 ലക്ഷം രൂപയുടെ വായ്പ പെട്ടെന്നുതന്നെ ഒറ്റത്തവണയായി അടച്ചുതീർത്തതുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.
ഈ തുക എവിടെനിന്നു ലഭിച്ചു എന്നതിനെച്ചൊല്ലി പാർട്ടി തലത്തിൽ തന്നെ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ബിജെപി പ്രവർത്തകൻ കേന്ദ്ര നേതൃത്വത്തിന് ഔദ്യോഗികമായി കത്തയച്ചിരുന്നു.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മുന്നിലാണ് ഇത് സംബന്ധിച്ച കൂടുതൽ പരാതികൾ ഇപ്പോൾ എത്തിയിരിക്കുന്നത്. മാത്രമല്ല, എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നുണ്ട്.
പ്രചാരണത്തിനായി സ്ഥാനാർത്ഥികളായ താരങ്ങൾക്ക് നൽകുമെന്ന് ഉറപ്പുനൽകിയ സാമ്പത്തിക സഹായം അവരിലേക്ക് എത്തിച്ചേർന്നില്ലെന്ന പരാതിയും പാർട്ടി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരത്തിൽ ഗുരുതരമായ സാമ്പത്തിക പരാതികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
വിഷയത്തിൽ കേന്ദ്ര നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്നാണ് പാർട്ടി പ്രവർത്തകർ ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

