പുത്തൻ പാചക പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി രുചിക്കാലം സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് പാചകത്തിൽ താല്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നു. വായനക്കാർ തയ്യാറാക്കുന്ന വ്യത്യസ്തമായ പാചകക്കുറിപ്പുകൾ ഫോട്ടോയും വ്യക്തമായ വിലാസവും സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.
പാചകരീതിയുടെ യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്കും ഇതോടൊപ്പം ഉൾപ്പെടുത്താം. ഇമെയിൽ അയക്കുമ്പോൾ സബ്ജക്റ്റ് ലൈനിൽ Recipes എന്ന് കൃത്യമായി രേഖപ്പെടുത്തണം.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കുന്നതാണ്. ഈ സംരംഭത്തിന്റെ ഭാഗമായി ഒരു പ്രത്യേക മീൻ കറി തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു:
ആവശ്യമായ ചേരുവകൾ
മീൻ: 1/2 കിലോ
മുളകുപൊടി: 3 സ്പൂൺ
മഞ്ഞൾപൊടി: 1 സ്പൂൺ
മല്ലിപൊടി: 1 സ്പൂൺ
തേങ്ങാപ്പാൽ (രണ്ടാം പാൽ): 1 കപ്പ്
തേങ്ങാപ്പാൽ (ഒന്നാം പാൽ): 1/2 കപ്പ്
മാങ്ങ: 1 എണ്ണം
പച്ചമുളക്: 4 എണ്ണം
ഇഞ്ചി: 1 പീസ്
കറിവേപ്പില: ആവശ്യത്തിന്
വെളിച്ചെണ്ണ: 4 സ്പൂൺ
ഉലുവ: 1/2 സ്പൂൺ
ഉള്ളി: 3 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക.
വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഉലുവ ചേർത്ത് പൊട്ടിക്കുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
തുടർന്ന് നനച്ചുവെച്ച മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് മാങ്ങയും ഉപ്പും ഇട്ട് തിളപ്പിക്കുക.
തിളച്ചുവരുമ്പോൾ മീൻ കഷ്ണങ്ങൾ ചേർക്കുക. ചാറ് വറ്റി വരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് ചെറുതായി തിളച്ചു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക.
അവസാനമായി മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണ ചൂടാക്കി ഉള്ളി, കറിവേപ്പില, ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് വറുത്ത് കറിയിൽ താളിച്ചൊഴിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

