സംസ്ഥാനത്ത് പതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ടാറ്റ ഗ്രൂപ്പ് പരസ്യമായി തള്ളിക്കളഞ്ഞ സംഭവം അതീവ ഗൗരവകരമാണെന്ന് പി രാജീവ് അഭിപ്രായപ്പെട്ടു. ഒരു വ്യവസായ ഗ്രൂപ്പ് ഇത്തരത്തിൽ പരസ്യമായി പ്രതികരിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. “മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്” എന്ന് പറഞ്ഞ പി രാജീവ്, ഒരു ഭരണാധികാരിക്ക് വേണ്ട
സാമാന്യബുദ്ധി പോലും മുഖ്യമന്ത്രി കാണിക്കുന്നില്ലെന്നും പരിഹസിച്ചു. ബുദ്ധിജീവിയല്ലെങ്കിലും അത്യാവശ്യം ബുദ്ധി ഒരു മുഖ്യമന്ത്രിക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ വാദങ്ങൾ വലിയൊരു വ്യവസായ സ്ഥാപനം പരസ്യമായി തിരുത്തേണ്ടി വരുന്ന സാഹചര്യം സംസ്ഥാനത്തിന്റെ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്. ടാറ്റ സബ്സിഡിയറിയായ ആർട്ട്സൺസ് നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് തിരിച്ചടിയാണെന്നും പി രാജീവ് വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

