സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സർക്കാർ സംഘപരിവാർ അജണ്ട
നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും, ഹർജിക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഞെട്ടിപ്പിക്കുന്നതാണെന്ന് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ വഖഫ് ബോർഡ് പുനഃസംഘടനയിൽ കേന്ദ്ര സർക്കാരിന്റെ അതേ പാതയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട
വിഷയത്തിൽ അമുസ്ലിംങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം ദുരൂഹമാണ്. ഹർജിക്കാരോടൊപ്പം ചേർന്ന് സർക്കാർ നടത്തിയിരിക്കുന്ന ഒത്തുകളി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

