സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാഫലങ്ങൾ ഇന്ന് പുറത്തുവരും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. നേരത്തെ ജൂൺ പത്തിന് ഫലപ്രഖ്യാപനം നിശ്ചയിച്ചിരുന്നെങ്കിലും, പശ്ചിമേഷ്യയിൽ പരീക്ഷ മാറ്റിവെച്ച സാഹചര്യത്തിൽ ഫലപ്രഖ്യാപനത്തിലും കാലതാമസം നേരിടുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂൺ രണ്ടിനായിരുന്നു ഫലപ്രഖ്യാപനം നടന്നത്. മാർച്ച് 5 മുതൽ 27 വരെയാണ് കേരളത്തിൽ പരീക്ഷകൾ നടന്നത്.
സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി ഏകദേശം നാലുലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 80 മാർക്കിന് എഴുത്തുപരീക്ഷയും 20 മാർക്കിന് ഇൻ്റേണൽ അസസ്മെൻ്റ്/പ്രാക്ടിക്കൽ പരീക്ഷയുമാണ് നടന്നത്.
പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയത്തിനും ചുരുങ്ങിയത് 35 ശതമാനം മാർക്ക് നിർബന്ധമാണ്. നിശ്ചിത മാർക്ക് നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ടാകും.
ഫലം പരിശോധിക്കുന്ന വിധം
വിദ്യാർത്ഥികൾക്ക് results.hse.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ‘Kerala Plus One Result 2026’ എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്. അവിടെ തങ്ങളുടെ രജിസ്ട്രേഷൻ നമ്പരും ജനനത്തീയതിയും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി ഫലം പരിശോധിക്കാം.
സ്ക്രീനിൽ ലഭ്യമാകുന്ന ഫലം ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, dhsekerala.gov.in, results.hse.kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെയും ഡിജിലോക്കർ, പിആർഡി ലൈവ്, സഫലം, കെഐടിഇ മൊബൈൽ ആപ്പ് വഴിയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

