തമിഴ്നാട്ടിലെ വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റീൽസുകൾ ചിത്രീകരിക്കുന്ന പ്രവണതയ്ക്കെതിരെ മുഖ്യമന്ത്രി **വിജയ്** രംഗത്ത്. മന്ത്രിസഭായോഗത്തിലാണ് വിഷയത്തിൽ മുഖ്യമന്ത്രി തന്റെ അതൃപ്തി രേഖപ്പെടുത്തിയത്.
വ്യക്തിപരമായ പ്രചാരണങ്ങൾക്കും മൈലേജിനും വേണ്ടി സർക്കാർ സംവിധാനങ്ങളെയും കുട്ടികളെയും ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യവസായ മന്ത്രി **എസ്.
കീർത്തന** സർക്കാർ സ്കൂൾ സന്ദർശനത്തിനിടെ നടത്തിയ റീൽസ് ചിത്രീകരണം വിവാദമായതിന് പിന്നാലെയാണ് ഈ നടപടി. സ്കൂൾ സന്ദർശന വേളയിൽ വിദ്യാർത്ഥികളോട് ഇംഗ്ലീഷിൽ സംസാരിക്കാൻ ആവശ്യപ്പെടുകയും, കുട്ടിയുടെ രക്ഷിതാവിന്റെ ജോലിയെക്കുറിച്ച് ചോദിക്കുകയും ചെയ്ത മന്ത്രി, കുട്ടിക്ക് മറുപടി നൽകാൻ പ്രയാസമുണ്ടായപ്പോൾ അധ്യാപകരെ പരസ്യമായി വിമർശിച്ചിരുന്നു.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഇത്തരം നടപടികൾ ഇനി ആവർത്തിക്കരുതെന്നും റീൽസ് ചിത്രീകരണങ്ങൾക്കായി ആരും സ്കൂളുകളിൽ പ്രവേശിക്കരുതെന്നും മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകി.
വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ, അഴിമതിക്കെതിരെയും മുഖ്യമന്ത്രി കർശന നിലപാട് സ്വീകരിച്ചു.
അഴിമതി ആരോപണങ്ങളിൽ ഉൾപ്പെടുന്നവർ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യരല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. **ടിവികെ** സർക്കാരിന്റെ ആദ്യ ബജറ്റ് തയാറെടുപ്പുകളും മന്ത്രിസഭായോഗത്തിൽ ചർച്ചയായി.
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതാകും വരാനിരിക്കുന്ന ബജറ്റെന്ന് സൂചനയുണ്ട്. സർക്കാർ അധികാരമേറ്റ ശേഷം ചേരുന്ന രണ്ടാമത്തെ മന്ത്രിസഭായോഗമായിരുന്നു ഇത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

