ഗൂഗിളിന്റെ നിർമ്മിത ബുദ്ധി (AI) പരീക്ഷണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ NotebookLM ഇനി പുതിയ നാമധേയത്തിൽ അറിയപ്പെടും. Project Tailwind എന്ന പേരിൽ 2023-ലെ I/O സമ്മേളനത്തിൽ അവതരിപ്പിച്ച ഈ സംവിധാനം, മൂന്ന് വർഷത്തെ വളർച്ചയ്ക്ക് ശേഷമാണ് ഇപ്പോൾ Gemini Notebook എന്ന പേരിലേക്ക് മാറുന്നത്.
ഗൂഗിളിന്റെ ജെമിനി എക്കോസിസ്റ്റത്തിന്റെ ഭാഗമായി ഈ സേവനത്തെ മാറ്റാനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ മൂന്ന് കോടിയിലധികം ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഈ സേവനം, ജെമിനി ആപ്പുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്.
ഗൂഗിളിന്റെ മുഴുവൻ എഐ ടൂളുകളെയും ജെമിനി എന്ന ബ്രാൻഡിന് കീഴിൽ ഏകീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റം. സേവനത്തിന്റെ പേര് മാറ്റുകയും ലോഗോയിൽ മാറ്റം വരുത്തുകയും ചെയ്യുന്നുണ്ടെങ്കിലും, ഇതിന്റെ പ്രവർത്തനരീതിയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിലുള്ള ഉപയോക്താക്കളുടെ നോട്ട്ബുക്കുകളെ ഈ മാറ്റം ബാധിക്കില്ല. പുതിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് സൗകര്യം നാമമാറ്റത്തോടൊപ്പം സുപ്രധാനമായ ഒരു സാങ്കേതിക അപ്ഗ്രേഡും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനി മുതൽ എല്ലാ നോട്ട്ബുക്കുകൾക്കും സുരക്ഷിതമായ ക്ലൗഡ് അധിഷ്ഠിത കമ്പ്യൂട്ടറിലേക്ക് പ്രവേശനം ലഭിക്കും. ഇതിലൂടെ ഉപയോക്താക്കൾക്ക് വേണ്ടി എഐ ടൂളിന് കോഡിംഗ് എഴുതാനും അത് എക്സിക്യൂട്ട് ചെയ്യാനും സാധിക്കും.
സങ്കീർണ്ണമായ ഡാറ്റാ വിശകലനം, ഗണിതശാസ്ത്രപരമായ കണക്കുകൂട്ടലുകൾ, വിപുലമായ ഗവേഷണ ജോലികൾ എന്നിവ സ്വന്തം കമ്പ്യൂട്ടറിന്റെ ശേഷിയെ ആശ്രയിക്കാതെ തന്നെ നിർവ്വഹിക്കാൻ ഇത് സഹായിക്കും. നേരത്തെ ഗൂഗിളിന്റെ എഐ അൾട്രാ, വർക്ക് സ്പേസ് ബിസിനസ് പ്ലാനുകളിൽ മാത്രമുണ്ടായിരുന്ന ഈ സൗകര്യം, വരും ആഴ്ചകളിൽ എല്ലാ Google AI Pro വരിക്കാർക്കും ലഭ്യമാകും.
ഭാവിയിൽ Gemini Notebook-നെ ഗൂഗിൾ സെർച്ചിലെ AI Mode-മായി നേരിട്ട് സംയോജിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

