സോഷ്യൽ മീഡിയയിൽ ഷാമോൻ എന്ന പേരിലറിയപ്പെടുന്ന അഖിൽ ഷാ, താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ കന്യകാത്വത്തെ സംബന്ധിച്ച് നേരത്തെ നടത്തിയ പരാമർശങ്ങളിൽ വീണ്ടും നിലപാട് വ്യക്തമാക്കി രംഗത്തെത്തി. താൻ വിവാഹം ചെയ്യുന്ന പെൺകുട്ടി കന്യകയായിരിക്കണം എന്ന നിർബന്ധം തനിക്കില്ലെന്നും, അത് പൂർണ്ണമായും തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രസ്താവനകളെ ചിലർ മതപരമായ തലങ്ങളിലേക്ക് തിരിച്ചുവിട്ട് വിവാദമാക്കാൻ ശ്രമിച്ചുവെന്ന് അഖിൽ ഷാ ആരോപിച്ചു. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് തിരിച്ചടിയെന്നോണം തന്റെ ഫോളോവേഴ്സ് വർദ്ധിക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത മൂലമാണ് ഇത്തരം വിഷയങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഖിൽ ഷായുടെ വാക്കുകൾ ഇപ്രകാരമാണ്: “എല്ലാം എന്റെ വ്യക്തിപരമായ ചോയ്സ് ആണ്.
ഞാൻ ആരെ കല്യാണം കഴിക്കണം. ആരുമായി ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്.
ഞാൻ പറഞ്ഞൊരു പോയ്ന്റിനെ മതം വച്ചിട്ടാണ് ഒരു ടീം വളച്ചൊടിച്ചത്. എനിക്ക് ഹേറ്റ് ഉണ്ടാക്കിത്തരാൻ വേണ്ടിയാണ് അവർ ശ്രമിച്ചതെങ്കിലും, എനിക്ക് ഫോളോവേഴ്സ് കൂടിയിട്ടെ ഉള്ളൂ.
നമ്മുടെ നാട്ടിൽ ഇപ്പോഴും ആളുകൾക്ക് സെക്സ് എജ്യൂക്കേഷൻ കിട്ടിയിട്ടില്ല. അതിന്റെ ഒരു കുറവുണ്ട്.
നമ്മൾ എന്ത് പറഞ്ഞാലും വേറൊരു രീതിയിൽ വളച്ചൊടിക്കാറുണ്ട്. ഞാൻ പറഞ്ഞത്, ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയുടെ പാസ്റ്റ് വിഷയം ഇല്ലെന്നാണ്.
അവൾ കന്യകയായിരിക്കണം എന്ന് എനിക്ക് നിർബന്ധം ഇല്ല. അതെന്റെ വ്യക്തിപരമായ കാര്യമല്ലേ.
മറ്റുള്ളവർക്ക് അങ്ങനെ ആയിരിക്കണമെന്നില്ല. അത്രയെ ഉള്ളൂ”.
പുതിയ ചലച്ചിത്ര സംരംഭമായ മഹാരാജ ഹോസ്റ്റൽ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ അഖിൽ എൻആര്ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ജൂലൈ 24-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

